Latest NewsNewsIndia

നിങ്ങളുടെ ഫോണിൽ ഒരു എമർജൻസി അലേർട്ട് ലഭിച്ചോ?: കാരണം ഇത്, മനസിലാക്കാം

ഡൽഹി: അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ച് ഇന്ത്യ. നിരവധി സ്‌മാർട്ട്‌ഫോണുകളിൽ ടെസ്റ്റ് ഫ്ലാഷ് അയച്ചാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചത്. ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്.

നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ടെസ്റ്റ് പാൻ – ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റത്തിലേക്ക് അയച്ചത്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ലക്ഷ്യമിട്ടാണ് നീക്കം.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.19നാണ് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും സന്ദേശം എത്തിയത്. മൊബൈൽ ഓപ്പറേറ്റർമാരുടെയും സെൽ ബ്രോഡ്‌കാസ്റ്റ് സംവിധാനങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് പ്രക്ഷേപണ ശേഷിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ കാലാകാലങ്ങളിൽ നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അറിയിച്ചു.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ കേന്ദ്രസർക്കാർ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ജൂലൈ 20 നും ഓഗസ്റ്റ് 17 നും ഇന്ത്യയിലെ ഫോൺ ഉപയോക്താക്കൾക്ക് സമാനമായ ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button