Life Style

ശരീരത്തിലെ ചൊറിച്ചില്‍ ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം

 

നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

read also: ‘ഗണേഷ് കുമാർ പണത്തിനോടും സ്ത്രീകളോടും ആർത്തിയുള്ള പകൽമാന്യൻ’: ആഞ്ഞടിച്ച് വെള്ളാപ്പള്ളി

നിരവധി വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ അത് ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണിത്.

കരളിന്റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഇതിന്റെ പ്രധാന ലക്ഷണം. അതിനാല്‍ മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടെങ്കില്‍, ഉടനെ ഡോക്ടറെ കാണണം. കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ, ഭക്ഷണം കഴിച്ചയുടന്‍ തന്നെ മലമൂത്രവിസര്‍ജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്നത്തെ സൂചിപ്പിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയാത്തതാണ് ഇതിന് കാരണം.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button