പത്തനംതിട്ട: 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേടിൽ ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലാണ് സംഭവം. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വിഇഒ എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു.
Read Also: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കാണാനെത്തി പവൻ കല്യാണും നന്ദമൂരി ബാലകൃഷ്ണയും
വ്യാഴാഴ്ച്ച ചേർന്ന കുടുംബശ്രീ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. കോവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയ സഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്.
തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം നേതാക്കളുടെ പങ്കുണ്ടോന്ന് പരിശോധിക്കണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നു.
Post Your Comments