Latest NewsKeralaMollywoodNewsEntertainment

നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും: ഗണപതിയെ അധിക്ഷേപിക്കുന്ന കമന്റ്, മറുപടിയുമായി ഉണ്ണി മുകുന്ദൻ

നിങ്ങള്‍ക്ക് താങ്ങാൻ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക

മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഈ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെ ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്ത വ്യക്തിയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.

read also: നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

ഗണപതി ഭഗവാനെ സിക്‌സ് പാക്ക് ഇല്ലെന്ന തരത്തില്‍ ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന രീതിലായിരുന്നു കമന്റ്. ‘ഞാൻ തിരിച്ച്‌ നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാൻ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാൻ ഞാൻ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ ഉണ്ണി മുകുന്ദൻ കുറിച്ചു.

ഉണ്ണി മുകുന്ദനെ പിന്തുണച്ച്‌ നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button