ഇടുക്കി: സംസ്ഥാന വനംവകുപ്പിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസുകളില്‍ ഒന്നായ ചന്ദനത്തിന്‍റെയും ചന്ദനത്തൈലത്തിന്‍റെയും ലേലത്തിന് തുടക്കം. ഈ വര്‍ഷത്തെ ലേലം ബുധനാഴ്ച തുടങ്ങും. രണ്ട് ദിവസങ്ങളിലായി ആണ് ലേലം നടക്കുന്നത്.
മുന്‍ വർഷങ്ങളിലേക്കാള്‍ കൂടുതല്‍ ചന്ദനമുള്ളതിനാല്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. മറയൂരിലെ ലേലം രണ്ടു ദിവസം നീളും.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വനംവകുപ്പ് ശേഖരിച്ച ചന്ദനമാണ് ലേലം ചെയ്യുക. ചന്ദനമുപയോഗിച്ചുണ്ടാക്കിയ ചന്ദനത്തൈലവും ഇത്തവണത്തെ ലേലത്തിലുണ്ടാകും. ഓണ്‍ലൈനിലിലൂട നടക്കുന്ന ലേലത്തിന് രജിസ്റ്റര്‍ ചെയ്ത് രാജ്യത്തിന്റെ എവിടെയിരുന്നും പങ്കെടുക്കാം.
68.68 ടൺ ചന്ദനമാണ് ഇക്കുറി ലേലത്തിന് വെക്കുന്നത്. ക്ലാസ് രണ്ട് മുതൽ 15 വരെയുള്ളതാണ് ചന്ദനം. 35 കോടി രൂപയുടെ വരുമാനമാണ് ലേലത്തിൽ പ്രതീക്ഷിക്കുന്നത്.
Post Your Comments