![](/wp-content/uploads/2019/10/india-saudi-relation.jpg)
ജിദ്ദ:ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടവെയാണ് നന്ദി സന്ദേശം അയച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യ വിടുമ്പോള്‍ എനിക്കും ഒപ്പമുള്ള സംഘത്തിനും ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നിങ്ങളുടെ രാജ്യത്തോട് വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് സന്ദേശത്തില്‍ പറയുന്നു.
‘നിങ്ങളുടെ രാജ്യവുമായി ഞാന്‍ നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ശക്തിയും ഉഭയകക്ഷി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഉറപ്പിക്കുന്നതാണ്. സൗദി-ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗം ഗുണഫലമുണ്ടാക്കിയതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ കാര്യമായ സ്വാധീനം അത് ചെലുത്തും. ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ അലങ്കരിപ്പോള്‍ ഉണ്ടായ നല്ല ഫലങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. അതിന്റെ തീരുമാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു’.
‘നിങ്ങളുടെ രാജ്യത്തിന് ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ. നിങ്ങളുടെ രാജ്യത്തിനും ജനതക്കും പുരോഗതിയും സമൃദ്ധിയും തുടരട്ടെ എന്നും ആശംസിക്കുന്നു’, എന്നായിരുന്നു സൗദി കിരീടാവകാശി അയച്ച സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments