KeralaLatest NewsNews

നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം, ഒരാൾ നിരീക്ഷണത്തിൽ

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. ജില്ലയിൽ ഒരാൾ നിപ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മഞ്ചേരിയിലാണ് ഒരാൾ നിരീക്ഷണത്തിലുള്ളത്. പനിയും അപസ്മാര ലക്ഷണവും ഇയാൾക്കുണ്ട്.

Read Also: കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം മുക്കി കൊലപ്പെടുത്തി; മൃതദേഹം പുഴയിൽ തള്ളാൻ സഹായിച്ചത് ഭാര്യ, യുവാവ് അറസ്റ്റിൽ

നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതേസമയം, നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവെച്ചു. ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ് മേമുണ്ട എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷയാണ് മാറ്റിവെച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷാർത്ഥികൾക്കുള്ള പുതിക്കിയ പരീക്ഷ തീയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകും. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകളിൽ മാറ്റമില്ല. നിലവിലുള്ള ടൈംടേബിൽ പ്രകാരം പരീക്ഷകൾ നടക്കും.

Read Also: അന്യഗ്രഹജീവികളോ? മെക്‌സിക്കോ സിറ്റിയിൽ നിഗൂഢമായ മനുഷ്യേതര ഫോസിലുകൾ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button