വിപണി ഒന്നടങ്കം കാത്തിരുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ ലോഞ്ച് ചെയ്തു. ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസാണ് ഇന്നലെ ലോഞ്ച് ചെയ്തത്. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടന്ന വണ്ടർലസ്റ്റ് ഇവന്റിലാണ് ഫോണുകൾ പുറത്തിറക്കിയത്. ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കി. മൊബൈല്‍ പ്രേമികളുടെ മാസങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. പുതിയ ആപ്പിള്‍ ഉപകരണങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കും, സെപ്റ്റംബര്‍ 22 വില്‍പ്പന ആരംഭിക്കും.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്
പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകളില്‍ A16 ബയോണിക് ചിപ്പ് ആണുള്ളത്. ഐഫോണ്‍ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയും, 15 പ്ലസ് ഫോണുകളില്‍ 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. നീല, പിങ്ക്, മഞ്ഞ, പച്ച, കറുപ്പ് എന്നിങ്ങനെ അഞ്ച് കളറുകളിൽ ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ 15ന്റെ 128 ജി.ബി മോഡലിന് 79,900 രൂപയിലും 256 ജി.ബിക്ക് 89,900 രൂപയിലും 512 ജി.ബിക്ക് ജി.ബിക്ക് 1,19,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.
ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്
ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ എത്തുന്നത്. ആദ്യ 3 നാനോ ചിപ്പ് ഈ മോഡലുകളിലുണ്ടാവും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ കഴിഞ്ഞ വര്‍ഷത്തെ പ്രോ മോഡലുകള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വലിയ അപ്ഗ്രേഡുകള്‍ ഇവയില്‍ ഉണ്ട്. എ17 ബയോണിക് എസ്ഒസി, റേ ട്രെയ്സിംഗ്, കനം കുറഞ്ഞ ബെസലുകള്‍ എന്നിവയാണ് അവ. ഐഫോണ്‍ 15 പ്രോയ്ക്ക് 6.1ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7-ഇഞ്ച് ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. 48 മെഗാ പിക്‌സല്‍ ആണ് ബാക്ക് ക്യാമറ.
ഐഫോണ്‍ 15 പ്രോയ്ക്ക് 799 ഡോളറും ഐഫോണ്‍ 15 പ്ലസിന് 899 ഡോളറുമാണ് വില. ഐഫോണ്‍ 15 പ്രോയ്ക്ക് 999 ഡോളറും (128 ജിബി) ഐഫോണ്‍ 15 പ്രോ മാക്‌സിന് 1199 ഡോളറുമാണ് (256 ജിബി) വില. കറുപ്പ്, നീല, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഐഫോണ്‍ 15 പ്രോ ലഭ്യമാകുക. ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയില്‍ 134900 രൂപയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 159900 രൂപയുമായിരിക്കും വില. ഐഫോണ്‍ പ്രിഓര്‍ഡര്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. ഉപയോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പുതിയ ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്.
Post Your Comments