Latest NewsNewsIndiaCrime

ആണ്‍കുട്ടി ജനിക്കാൻ വര്‍ഷങ്ങളോളം പെണ്‍മക്കളെ ബലാത്സംഗം ചെയ്തു: അച്ഛന് ജീവപര്യന്തം, അമ്മയ്ക്ക് 20 വർഷം തടവ്

പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.

പട്ന: ആണ്‍കുട്ടി ജനിക്കാൻ വേണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്. മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ചാണ് അജയ് കുമാര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചത്. ഇതിനു കൂട്ട് നിന്ന ഇയാളുടെ ഭാര്യയെയും ഭാര്യ സഹോദരിയെയും 20 വര്‍ഷം വീതം തടവിനു കോടതി ശിക്ഷിച്ചു.

read also: സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം!

രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതുകൊണ്ടാണ് അജയ് കുമാറിന് ആണ്‍കുട്ടിയുണ്ടാകാത്തത് എന്ന മന്ത്രവാദിയുടെ വാക്കുകൾ കേട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയത്. പെണ്‍കുട്ടികളുടെ അമ്മയും അമ്മയുടെ സഹോദരിയും ഹീനകൃത്യത്തിന് കൂട്ടുനിന്നു. പോസ്കോ നിയമപ്രകാരമാണ് ബിഹാര്‍ കോടതി പ്രതികളെ ശിക്ഷിച്ചത്. തടവു ശിക്ഷക്കൊപ്പം പിഴയും ചുമത്തി.

ഇവർക്ക് ആണ്‍കുട്ടി പിറന്നതിനു പിന്നാലെ പ്രത്യേക പൂജകൾ നടത്തിയ മന്ത്രവാദി മതപരമായ ചടങ്ങ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ ചടങ്ങില്‍ വെച്ച്‌ പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button