ചേർപ്പ്: തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത് പോലീസ് ഓഫീസർ സുനിൽകുമാറിനാണ് വെട്ടേറ്റത്.
ജിനോയുടെ വീടിനടുത്തുള്ള ബന്ധു കുന്നത്തുപറമ്പിൽ വിൽസന്റെ മകൻ വിപിനെ (24) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വിപിന്റെ മരണത്തിൽ ക്ഷുഭിതനായ ഒരു ബന്ധു ജിനോയുമായി തർക്കിക്കുകയും ശേഷം സംഘട്ടനമുണ്ടാകുകയും ചെയ്തു. ഈ സമയം പോലീസ് എത്തി മടങ്ങി. നാലുമണിക്ക് സംസ്കാരത്തിനുശേഷം വൈകീട്ട് ആറരയോടെ വീണ്ടും ഇവർ തമ്മിൽ സംഘട്ടനമുണ്ടായി. തുടർന്ന് ജിനോ കാർ അതിവേഗത്തിൽ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് വീണ്ടും എത്തി. ജിനോയെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് വെട്ടേറ്റത്.
ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments