Latest NewsIndiaNewsMobile PhoneTechnology

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം

നോക്കിയ G42 5G സ്മാർട്ട്ഫോൺ ​ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2-പീസ് യൂണിബോഡി ഡിസൈനിലാണ് സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നത്. നോക്കിയ G42 5G യുടെ പിൻ പാനൽ 65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ബജറ്റ് സ്മാർട്ട്ഫോണിന്റെ ബോക്സിൽ 20W ഫാസ്റ്റ് ചാർജർ, കേബിൾ, ജെല്ലി കെയ്സ് എന്നിവ ഉൾപ്പെടുന്നു. ഒരു സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ ഓപ്ഷനുകളിലും നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ വർഷം ജൂണിൽ തന്നെ സ്മാർട്ട്ഫോൺ തിരഞ്ഞെടുത്ത വിപണികളിലെത്തിയിരുന്നു.

സവിശേഷതകൾ

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി, 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ 5ജി ഫോണിന്റെ വിൽപ്പന ഈ ആഴ്ച അവസാനം നടക്കും. മറ്റ് നോക്കിയ സ്മാർട്ട്ഫോണുകളെ പോലെ ആകർഷകമായ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. നോക്കിയ G42 5G യുടെ വില 12,599 രൂപയാണ്. സെപ്റ്റംബർ 15 മുതൽ സ്മാർട്ട്ഫഓൺ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും. യൂറോപ്പിൽ ഈ ഡിവൈസ് 199 യൂറോയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 20,800 രൂപയോളമാണ്.

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ 6.56 ഇഞ്ച് എച്ച്ഡി+ (720 x 1,612 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഈ ഡിസ്‌പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നോക്കിയ നൽകിയിട്ടുണ്ട്. 6 ജിബി വരെ റാമുള്ള ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 480+ എസ്ഒസിയാണ്. ഉപയോഗിക്കാത്ത സ്റ്റോറേജ് 11 ജിബി വരെ റാമാക്കി മാറ്റാനുള്ള സംവിധാനവും നോക്കിയ ജി42 5ജി സ്മാർട്ട്ഫോണിലുണ്ട്.

shortlink

Post Your Comments


Back to top button