മൊറോക്കോ ഭൂകമ്പത്തിൽ സകലതും നഷ്ട്ടപ്പെട്ട് തെരുവിൽ ഉറങ്ങിയവർക്ക് സ്വന്തം ഹോട്ടൽ വിട്ടു നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ശനിയാഴ്ച്ചയാണ് നോർത്ത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മനുഷ്യർക്കുൾപ്പെടെ വൻ നാശനഷ്ടം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പല കെട്ടിടങ്ങളും തകർന്ന് വീണപ്പോൾ സ്വദേശികളും വിദേശികളുമായ പലരും തെരുവിൽ അകപ്പെട്ടു.
പെസ്റ്റാന സിആർ7 മറാക്കെഷ് എന്ന് പേരുള്ള ഹോട്ടലാണ് റൊണാൾഡോ ഭൂകമ്പന്തിൽപ്പെട്ടവർക്ക് തുറന്ന് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ പലരും തെരുവിൽ കിടന്നാണ് ഉറങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റൊണാൾഡോയുടെ ഹോട്ടെൽ ഷെൽട്ടർ ആയി ലഭിച്ചെന്ന് സ്പാനിഷ് പൗരൻ പറഞ്ഞെന്ന് മാർക്കയും റിപ്പോർട്ട് ചെയ്തു. തുർക്കി ഭൂകമ്പത്തിൽപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച റൊണാൾഡോയുടെ വ്യക്തിത്വം മുൻപും മാനുഷിക പരിഗണനയുടെ പേരിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു. 2,122 പേർ കൊല്ലപ്പെടുകയും 2,421 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, വടക്കേ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് 300,000 ആളുകളെയെങ്കിലും ഭൂകമ്പം ബാധിച്ചിട്ടുണ്ട്.
Post Your Comments