Latest NewsNewsBusiness

വിപണിക്ക് വീണ്ടും പുത്തനുണർവ്! ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ ഓഗസ്റ്റിലും വർദ്ധനവ്

ഓഗസ്റ്റിൽ മാത്രം 31 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്

വിപണിക്ക് വീണ്ടും ശുഭപ്രതീക്ഷകൾ നൽകി ഡീമാറ്റ് അക്കൗണ്ടുകൾ. വിപണിയിൽ തിരുത്തൽ നേരിട്ടപ്പോഴും ഓഗസ്റ്റ് മാസത്തിൽ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ ഡെപ്പോസിറ്ററി സർവീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റിൽ മാത്രം 31 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ജൂലൈയിൽ 29.7 ലക്ഷമായിരുന്നു പുതുതായി തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം. ഇതോടെ, ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടിയായി.

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം ഉയർത്തിയത് അക്കൗണ്ടുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ശ്രദ്ധേയമായ സാമ്പത്തിക വളർച്ച, ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രാധാന്യം, സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ വിപണിക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. പ്രധാന സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഓഗസ്റ്റിൽ നേരിയ നഷ്ടം രുചിച്ചെങ്കിലും, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നഷ്ടം നികത്താൻ സഹായിച്ചിട്ടുണ്ട്.

Also Read: ആലുവ പീഡനക്കേസ്: രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും, ഇരുവരും ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികൾ

shortlink

Related Articles

Post Your Comments


Back to top button