Latest NewsIndiaNews

കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു: മനുഷ്യത്വരഹിതമായ ആചാരമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സനാതന ധര്‍മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിൽ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് മനുഷ്യത്വരഹിതമായ ആചാരമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്‍റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

‘കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്,’ സിദ്ധരാമയ്യ വ്യക്തമാക്കി.

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’- മുഖ്യമന്ത്രി പിണറായി വിജയന്‍

സിദ്ധരാമയ്യയുടെ പ്രസ്താവന വലിയ വിവാദമായി മാറി. കോണ്‍ഗ്രസ് എപ്പോഴും ഹിന്ദുവിരുദ്ധമാണെന്നും ഒരു പ്രത്യേക സമുദായത്തെ പ്രീതിപ്പെടുത്താനാണ് നേതാക്കള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും ബെംഗളൂരു സെന്‍ട്രല്‍ ബിജെപി എംപി പിസി മോഹന്‍ പറഞ്ഞു. ‘കേരളത്തിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഷർട്ട് ധരിക്കാൻ പാടില്ല.ആയിരക്കണക്കിന് വര്‍ഷങ്ങളായി പിന്തുടരുന്ന രീതിയാണിത്. ചില ക്ഷേത്രങ്ങളില്‍ ജീന്‍സും ഷോര്‍ട്സും അനുവദനീയമല്ല. നേരത്തെ നമ്മളെല്ലാവരും മുണ്ട് ധരിക്കുമായിരുന്നു. ഒരു ഡ്രസ് കോഡുണ്ടായിരിക്കുന്നത് നല്ലതാണ്,’ പിസി മോഹന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button