ഒരുകാലത്ത് ഉപഭോക്താക്കൾക്കിടയിൽ ഏറെ തരംഗമായി മാറിയ വേർഡ്പാഡിനെ നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്. എഴുത്തും എഡിറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന ജോലികളും നിറവേറ്റാൻ ഉപഭോക്താക്കളെ ഏറെ സഹായിച്ച പ്ലാറ്റ്ഫോം കൂടിയായിരുന്നു വേർഡ്പാഡ്. എംഎസ് വേർഡ് പോലെ വേർഡ്പാഡ് നിരവധി ഫീച്ചറുകളാൽ സമ്പുഷ്ടമല്ലെങ്കിലും, നമ്മുടെ ജോലികൾ കൃത്യമായി പൂർത്തീകരിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വിൻഡോസിന്റെ വരാനിരിക്കുന്ന പതിപ്പായ വിൻഡോസ് 12-ൽ വേർഡ്പാഡ് നീക്കം ചെയ്യാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
വേർഡ്പാഡ് ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, വളരെക്കാലമായി ഇവയ്ക്ക് അപ്ഡേറ്റുകളൊന്നും മൈക്രോസോഫ്റ്റ് നൽകിയിട്ടില്ല. പുതിയ അപ്ഡേറ്റ് നൽകാത്തതിനാൽ, വരാനിരിക്കുന്ന പതിപ്പുകളിൽ വേർഡ്പാഡിനെ നീക്കം ചെയ്യുന്നതായിരിക്കും. എന്നാൽ, അടുത്തിടെ നോട്ട്പാഡിന് കമ്പനി അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വേർഡ്പാഡ് നീക്കം ചെയ്യുന്നത്.
Post Your Comments