അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ചൂട് വെള്ളം കുടിക്കുന്നതിന് പകരം തണുത്ത വെള്ളം കുടിക്കുന്നതാണ് ഉചിതം. ശരീരത്തിലെ അമിത വണ്ണം കുറയ്‌ക്കുന്നതിന് കലോറി കത്തിച്ചുകളയുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്. രാവിലെ തണുത്ത വെള്ളം കുടിക്കുമ്പോള്‍ വെള്ളത്തിന്റെ തണുപ്പ് മാറ്റി ശരീരോഷ്മാവിലേക്ക് ചൂട് എത്തിക്കുന്നതിനായി ശരീരം ചൂടാകും. ഇത് കലോറി കത്തിച്ചു കളയുന്നതിന് സഹായകമാണ്.
read also: സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി: ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
ഒരു ലിറ്റര്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ 25 കലോറി മാത്രമാകും കുറയുക എന്നതും നിങ്ങൾ ഓർക്കേണ്ടതാണ്. അതായത് അഞ്ച് ഉരുളക്കിഴങ്ങ് ചിപ്‌സിലുള്ള കലോറി മാത്രമാകും ഇല്ലാതാക്കുക. അതുകൊണ്ട് തന്നെ വെള്ളം മാത്രം കുടിച്ചാൽ അമിത വണ്ണം കുറയ്ക്കാൻ സാധിക്കില്ല. ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഇതിനോടൊപ്പം ആവശ്യമാണ്.
വിശപ്പ് അനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക, ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കുക, അമിതമായ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുക, കൃത്യമായി ഉറങ്ങുക ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ അമിത വണ്ണത്തെ വരുതിയിലാക്കാൻ കഴിയും.
Post Your Comments