വർഷങ്ങളോളം സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ സാംസങ്ങിന്റെ ആധിപത്യം തകരുന്നതായി റിപ്പോർട്ട്. സാംസങ്ങിന് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാൻ ആപ്പിളാണ് രംഗത്തെത്തുക. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ 2023 ഓടെ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായി മാറിയേക്കുമെന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ്-ചി-കുവോ അറിയിച്ചിരിക്കുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പ്രവചനങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് മിങ്-ചി-കുവോ.
വിപണിയിൽ ആദ്യമായാണ് ആപ്പിൾ സാംസങ്ങിനെ മറികടന്ന് ഒന്നാമത് എത്തുക. 2023-ൽ 22 കോടിക്കും 25 കോടിക്കും ഇടയിൽ ഐഫോൺ യൂണിറ്റുകൾ വിൽക്കാനാണ് ആപ്പിളിന്റെ നീക്കം. സമാനമായ രീതിയിൽ 2024-ലും മേധാവിത്വം നിലനിർത്താനുള്ള മുന്നൊരുക്കങ്ങൾ ആപ്പിൾ നടത്തുന്നതാണ്. ആഗോള തലത്തിൽ ചിപ്പ് ക്ഷാമം നിലനിൽക്കുന്നതിനാൽ, സാംസങ്ങിന്റെ വിൽപ്പന 22 കോടി യൂണിറ്റായി തന്നെ തുടരാനാണ് സാധ്യത. സാംസങ്ങിന്റെ 22 കോടിയെന്ന കണക്കുകൾ മറികടക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഒരു ദശാബ്ദക്കാലം ആഗോള വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ പുറത്തിറക്കുന്ന മികച്ച ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങളാണ് സാംസങ്ങിനെ ഭൂരിഭാഗം ആളുകളുടെയും ഇഷ്ട ബ്രാൻഡ് എന്ന പദവിയിലേക്ക് എത്തിച്ചത്.
Also Read: യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്സൈസ്
Post Your Comments