ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് പുതിയ രൂപത്തിലും ഭാവത്തിലും എത്താൻ സാധ്യത. ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യാനിരിക്കെ, ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പതിവിലും വ്യത്യസ്ഥമായി ഐഫോൺ സീരീസിൽ 5 ഹാൻഡ്സെറ്റുകൾ പ്രതീക്ഷിക്കാവുന്നതാണ്. സാധാരണയായി നാല് മോഡലുകൾ മാത്രമാണ് ഓരോ സീരീസിന് കീഴിലും ആപ്പിൾ പുറത്തിറക്കാറുള്ളത്.
ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ വർഷം അവതരിപ്പിക്കുമെന്ന് കരുതിയിരുന്നത്. ഇവയ്ക്ക് പുറമേ, ഐഫോൺ 15 പ്രോയുടെ അതേ സവിശേഷതകൾ ഉള്ള മറ്റൊരു മോഡൽ കൂടി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തിയിട്ടില്ല. പുതിയ മോഡലിന് ഐഫോൺ 15 അൾട്ര എന്നാണ് പേര് നൽകാൻ സാധ്യത.
8 ജിബി റാം പ്ലസ് 2 ടിബി സ്റ്റോറേജുമായാണ് ഐഫോൺ 15 അൾട്ര എത്തുക. പ്രോ മോഡലിനേക്കാൾ മെച്ചപ്പെട്ട ക്യാമറ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, ഐഫോൺ 15 പ്രോ മാക്സിനെക്കാൾ വില കൂടിയ മോഡൽ കൂടിയായിരിക്കും ഐഫോൺ 15 അൾട്ര. എന്നിരുന്നാലും, ഈ മോഡലുകളുടെയെല്ലാം കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ ആപ്പിൾ പങ്കുവെച്ചിട്ടില്ല.
Post Your Comments