KeralaLatest NewsIndia

ആദിത്യ എൽ 1ഭ്രമണപഥം മാറ്റല്‍ വിജയകരം: സുരക്ഷിതമായി സൂര്യനരികിലേക്ക് ഇന്ത്യന്‍ സൗരദൗത്യം

ബംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ 1 ചൊവ്വാഴ്ച പുലർച്ചെ രണ്ടാം ഭ്രമണപഥ നിയന്ത്രണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്‌ട്രാക്) ആണ് ഓപ്പറേഷൻ നടത്തിയത്. ബംഗളൂരുവിലെ ISTRAC-ൽ നിന്നാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനുള്ളില്‍ തന്നെ അടുത്ത ഭ്രമണപഥത്തിലേക്ക്‌ എര്‍ത്ത്‌-ബൗണ്ട് മാനുവർ (EBN#2) വിജയകരമായി നടത്തിയത്.

ISTRAC/ISRO യുടെ മൗറീഷ്യസ്, ബെംഗളൂരു, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഈ ഓപ്പറേഷനിൽ ഉപഗ്രഹത്തെ ട്രാക്ക് ചെയ്തു. പുതിയ ഭ്രമണപഥം 282 കി.മീ x 40225 കി.മീ. “ഐഎസ്ആർഒ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button