പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ ആപ്പിളിനൊപ്പം ഗൂഗിളും എത്തുന്നു. ആപ്പിൾ ഐഫോൺ 15-ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8-ന്റെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 4-നാണ് പിക്സൽ 8 അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ 15 ലോഞ്ച് ചെയ്ത് കൃത്യം മൂന്നാഴ്ചയ്ക്ക് ശേഷമാണ് പിക്സൽ 8 എത്തുക.
ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഇവന്റിൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. പിക്സൽ 8 സീരീസിൽ ഏറ്റവും കുറഞ്ഞത് 8 പുതിയ മോഡലുകൾ ഉൾപ്പെടുത്തിയേക്കും. സ്റ്റാൻഡേർഡ്, പ്രോ എന്നിവയാകാനാണ് സാധ്യത. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പിക്സൽ 8-ന് ഒട്ടനവധി സവിശേഷതകൾ ഉണ്ട്. ക്യാമറയാണ് ഈ ഹാൻഡ്സെറ്റിന്റെ എടുത്തുപറയേണ്ട സവിശേഷത. മൊബൈൽ ഫോട്ടോഗ്രാഫിക്ക് മുതൽക്കൂട്ടാക്കുന്ന അപ്ഡേഷനുകൾ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, ഇവയുടെ വില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
Also Read: രക്തത്തിലെ ഷുഗർ നില നിങ്ങള്‍ക്ക് എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം
Post Your Comments