നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാലവർഷക്കാറ്റിന് പിന്നാലെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തമായത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ്. തുടർച്ചയായ 4 ദിവസമാണ് അതിശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത.
കാലവർഷക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലാണ് ഇപ്പോൾ മഴ ലഭിക്കുന്നതെങ്കിലും, ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് അനുസരിച്ച് വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവരും, കടലാക്രമണം നിലനിൽക്കുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക.
Also Read: ജയിലർ വൻ വിജയം: നെല്‍സണ് ചെക്കും പോര്‍ഷെ കാറും സമ്മാനിച്ച് സണ്‍ പിക്‌ചേഴ്‌സ്
Post Your Comments