KeralaLatest NewsNews

പപ്സ് നിറയെ പുഴുവും പൂപ്പലും; കാസർഗോഡ് കൂൾബാർ അടപ്പിച്ചു

ചെറുവത്തൂർ: കാസര്‍ഗോഡ് ചെറുവത്തൂരിലെ കൂൾബാറിൽ ചായ കുടിക്കാനെത്തിയ കുടുംബത്തിന് ലാബുച്ചത് പഴകിയ ഭക്ഷണം. ചെറുവത്തൂർ ടൗണിലെ കൂൾ വില്ല എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ പഫ്സ് നൽകിയെന്ന് കുടുംബം പരാതിപ്പെട്ടത്. ഭക്ഷണം പകുതി കഴിച്ച ശേഷമാണ് പൂപ്പൽ ബാധിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

കൂടുതൽ പരിശോധിച്ചപ്പോൾ പുഴുവിനെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂൾബാർ അടപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button