തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐഎസ്ആർഒയ്ക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്ളോട്ടുകൾക്ക് ലഭിച്ചു.
Read Also: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: എന്താണ് ഇതിന്റെ അര്‍ത്ഥം? ആനുകൂല്യങ്ങൾ എന്തൊക്കെ? – അറിയേണ്ടതെല്ലാം
സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം കെടിഡിസിയുടെയും രണ്ടാം സ്ഥാനം കെഎസ്‌ഐഡിസിയുടെയും ഫ്‌ളോട്ടുകൾ സ്വന്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ളോട്ടുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.
സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പി.എം.എസ് കോളേജ് ഓഫ് ഡെന്റൽ സയൻസും കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്‌സും പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ പാവപ്പൊലിമയും (ഫ്‌ളോട്ട് നമ്പർ 77) ദൃശ്യ ഇവന്റ്‌സും (ഫ്‌ളോട്ട് നമ്പർ 76) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബാബു ആശാൻ അവതരിപ്പിച്ച ചെണ്ടമേളത്തിനും യേശുദാസ് അവതരിപ്പിച്ച ചെണ്ടമേളത്തിനും ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വിതരണം ചെയ്തു.
Read Also: തീർത്തും അനുചിതം: ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്
Post Your Comments