പീരുമേട്: ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതിയാണ് കുഴഞ്ഞു വീണ് മരിച്ചത്. സഫ്ന സലീം എന്ന 21 വയസുകാരിയാണ് മരണപ്പെട്ടത്. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച് എസ് വില്ലയിൽ എ സലിമിന്റെയും മധുജയുടെയും മകളാണ് സഫ്ന.
കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ ആണ് സഫ്ന കുഴഞ്ഞു വീണത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഫ്ന വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Also: ആദിത്യ എൽ 1 ന് കരുത്തായി കേരളം: പങ്കാളികളായത് നാല് പൊതുമേഖലാ സ്ഥാപനങ്ങൾ
Post Your Comments