Latest NewsNewsIndia

കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ: മൃതദേഹത്തിനരികെ മന്ത്രിയുടെ മകന്റെ റിവോൾവർ കണ്ടെടുത്തു

ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ റിവോൾവറും കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.15-ഓടെയായിരുന്നു സംഭവം.

കേന്ദ്രമന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ എന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും നിയമപരമായി കാര്യങ്ങൾ നടക്കുമെന്നും മന്ത്രി പ്രതികരിച്ചു.

‘മകന്റെ അടുത്ത സുഹൃത്തായിരുന്നു കൊല്ലപ്പെട്ട വിനയ്. സംഭവം അറിഞ്ഞതോടെ മകൻ വളരെ ദുഖിതനാണ്. സംഭവം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവരേയും സുഹൃത്തുക്കളേയും പോലീസ് പിടികൂടിയിട്ടുണ്ട്. ആ സമയം മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button