KeralaLatest NewsNews

തിരുവാറന്മുളയപ്പന്റെ സന്നിധിയിലേക്ക് തിരുമുൽക്കാഴ്ചയുമായി ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയിലേക്ക്

മാന്നാർ: ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയപ്പന്റെ സന്നിധിയിലേക്ക് തിരുമുൽക്കാഴ്ചയുമായി ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നിന്നും ഇന്ന് യാത്ര പുറപ്പെടും.

അച്ചൻകോവിലാറ്റിൽ നിന്നും തിരുവാറന്മുളയിലേക്ക് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടമായ ചെന്നിത്തല പള്ളിയോടം, ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ എന്നീ മൂന്ന് നദികളിലൂടെ ഒന്നരദിവസം സഞ്ചരിച്ചാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിലെത്തുന്നത്.

വിവിധ ക്ഷേത്രങ്ങളിൽ വഞ്ചിപ്പാട്ട് പാടി ദർശനം നടത്തി വഴിപാടുകൾ കഴിച്ചശേഷമാണ് പൂരുട്ടാതി നാളില്‍ ഇന്ന് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. യാത്രാമദ്ധ്യേ പള്ളിയോടം ദർശിക്കാനും വഴിപാടുകൾ സമർപ്പിക്കുന്നതിനും നൂറുകണക്കിന് ഭക്തരാണ് കാത്തുനിൽക്കുന്നത്.

ചെന്നിത്തലക്കാരുടെ തിരുവോണം പള്ളിയോടം യാത്ര പുറപ്പെടുന്ന ദിവസമായ ഇന്നാണ്. ആചാരപരമായ മൂന്ന് വെടി മുഴക്കത്തോടെയാണ് പള്ളിയോടത്തിന്റെ പുറപ്പാട്.

shortlink

Post Your Comments


Back to top button