
വിവിധ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓരോ ബാങ്കുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുഖാന്തരം ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബ്രാഞ്ച് സന്ദർശിക്കുന്നവർ നിരവധിയാണ്. ഇടപാട് നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ, എല്ലാ കാര്യങ്ങളും താളം തെറ്റാൻ സാധ്യതയുണ്ട്. അതിനാൽ, ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ അതത് മാസത്തെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
റിസർവ് ബാങ്കാണ് ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് ബാങ്ക് അവധി ദിനങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്. സെപ്റ്റംബറിൽ 16 ദിവസമാണ് ബാങ്ക് അവധി. സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.
സെപ്റ്റംബർ 3: ഞായർ
സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബർ 7: ജന്മാഷ്ടമിയും ശ്രീകൃഷ്ണ അഷ്ടമിയും
സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച
സെപ്റ്റംബർ 10: ഞായറാഴ്ച
സെപ്റ്റംബർ 17: ഞായറാഴ്ച
സെപ്റ്റംബർ 18: വർഷിദ്ധി വിനായക വ്രതവും വിനായക ചതുർത്ഥിയും
സെപ്റ്റംബർ 19: ഗണേശ ചതുർത്ഥി
സെപ്റ്റംബർ 20: ഗണേശ ചതുർത്ഥി (രണ്ടാം ദിവസം), നുഖായ് (ഒഡീഷ)
സെപ്റ്റംബർ 22: ശ്രീനാരായണഗുരു സമാധി
സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
സെപ്റ്റംബർ 24: ഞായർ
സെപ്റ്റംബർ 25: ശ്രീമന്ത് ശങ്കർ ദേവയുടെ ജന്മദിനം
സെപ്റ്റംബർ 27: മുഹമ്മദ് നബിയുടെ ജന്മദിനം
സെപ്റ്റംബർ 28: ഈദ്-ഇ-മിലാദ് അല്ലെങ്കിൽ, ഈദ്-ഇ-മിലാദുന്നബി
Also Read: ആമസോൺ മാനേജരെ വെടിവച്ചുകൊന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനുമായ 18കാരൻ
Post Your Comments