Latest NewsNewsBusiness

ബൈജൂസിൽ പ്രതിസന്ധി തുടരുന്നു, ഉന്നത വിഭാഗങ്ങളിൽ നിന്ന് 3 പേർ കൂടി സ്ഥാനമൊഴിഞ്ഞു

പെർഫോമൻസ് വിലയിരുത്തിയതിനുശേഷമാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുക എന്ന നടപടിയിലേക്ക് ബൈജൂസ് എത്തിയത്

പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും പ്രതിസന്ധി. നിലവിൽ, കമ്പനിയിലെ ഉന്നത വിഭാഗങ്ങളിൽ നിന്ന് 3 പേരാണ് രാജിവെച്ചിരിക്കുന്നത്. ബൈജൂസ് ചീഫ് ബിസിനസ് ഓഫീസർ പ്രത്യുഷ അഗർവാൾ, സീനിയർ എക്സിക്യൂട്ടീവുകളായ മുകുത് ദീപക്, ഹിമാൻഷു ബജാജ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇവർ 3 പേരെയും കമ്പനി പിരിച്ചുവിട്ടതല്ലെന്നും, സ്വമേധയാ രാജി സമർപ്പിച്ചതാണെന്നും ബൈജൂസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ നിരവധി ആളുകളെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിഭാഗങ്ങളിലെ രാജി.

പെർഫോമൻസ് വിലയിരുത്തിയതിനുശേഷമാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുക എന്ന നടപടിയിലേക്ക് ബൈജൂസ് എത്തിയത്. കഴിഞ്ഞ ജൂണിലും നിരവധി ജീവനക്കാർ ബൈജൂസിൽ നിന്നും പുറത്തായിരുന്നു. നിലവിൽ, ലാഭക്ഷമതയും വളർച്ച സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി കമ്പനി പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും നാല് വിഭാഗങ്ങളാക്കിയാണ് ക്ലാസുകൾ പുനക്രമീകരിച്ചിട്ടുള്ളത്. കൂടാതെ, എക്സാം പ്രിപ്പറേഷൻ വിഭാഗത്തിലും പുതിയ മാറ്റങ്ങൾ ബൈജൂസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഉ​റി​യ​ടി മ​ത്സ​രത്തി​നി​ടെ ഉ​റി വ​ലി​ക്കു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button