അടുക്കളയിൽ അത്യാവശ്യമുള്ള ഒന്നാണ് മഞ്ഞൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മഞ്ഞള്‍ ഉത്തമമാണ്. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാൻ മഞ്ഞള്‍ സഹായിക്കുന്നു. പല വിധ അസുഖങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലിയായി പ്രവർത്തിക്കുന്ന മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അറിയാം.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റീ ബാക്ടീരിയല്‍, ആന്റീ ഫംഗല്‍ ഗുണങ്ങള്‍ ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ മാറാനും നിറം വര്‍ധിക്കാനും പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. മുഖകാന്തി വര്‍ധിക്കാന്‍ മഞ്ഞളിനൊപ്പം ആര്യവേപ്പില ചേര്‍ക്കുന്നതും നല്ലതാണ്. ചര്‍മ്മത്തിലെ ധാതുക്കള്‍ നശിക്കുന്നത് തടയാനും സ്ത്രീകളിൽ കാണുന്ന സന്ധിവേദന കുറയ്ക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
തേനും നാരങ്ങാനീരും കലക്കിയ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു സേവിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഉത്തമമാണ്. കൂടാതെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷം വര്‍ധിപ്പിക്കാനും രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഈ ലേഖനം രോഗത്തിന് ചികിത്സയല്ല. സ്വയം ചികിത്സ നടത്താതെ, രോഗ നിർണ്ണയം നടത്താൻ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉത്തമം.
Post Your Comments