ഡൽഹി: ചന്ദ്രനിലെ കൂറ്റൻ ഗർത്തം കാരണം പ്രഗ്യാൻ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഐഎസ്ആർഒ. റോവറിന് സുരക്ഷ ഉറപ്പാക്കാൻ പുതിയ റൂട്ട് ചാർട്ട് ചെയ്യാനാണ് തീരുമാനം. ചന്ദ്രോപരിതലത്തിൽ 4 മീറ്റർ വ്യാസമുള്ള ഗർത്തം പ്രഗ്യാൻ റോവർ കണ്ടെത്തിയതായും, റോവറിന്റെ ലൊക്കേഷനിൽ നിന്ന് മൂന്ന് മീറ്റർ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ തടസ്സം കണ്ടെത്തിയതെന്നും ഐഎസ്ആർഒ റിപ്പോർട്ട് ചെയ്തു.
ഇതേത്തുടർന്നാണ് റൂട്ടിൽ മാറ്റം വരുത്താൻ ഐഎസ്ആർഒ തീരുമാനമെടുത്തത്. ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ (1,640 അടി) വരെ സഞ്ചരിക്കുന്ന വിധത്തിലാണ് റോവർ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തും.
Post Your Comments