KeralaLatest NewsNews

എ.സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണം

വീണ വിജയന്‍ ടാക്സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്? മാസപ്പടി വാങ്ങിയോ എന്നല്ലേ? ചോദ്യശരങ്ങളുമായി വി മുരളീധരന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണമെന്നും മുരളീധരന്‍ ചോദിച്ചു.

Read Also: ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച നേരിട്ട് കാണുന്നു, നമ്മുടെ പാതയെ കുറിച്ച് അവർ ബോധവാന്മാരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇഡിയുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നേരിടണം. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാന്‍ മൊയ്തീന്‍ ബിസിനസുകാരനല്ലല്ലോ. കരുവന്നൂരില്‍ നടന്നത് പുറത്തു വരുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തിന് ഭയക്കണം. മാസപ്പടി വിവാദത്തിലും സിപിഎം ഇങ്ങനെ തന്നെ പറയുന്നു. ടാക്സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്.മാസപ്പടി വാങ്ങിയോ എന്നല്ലേ? കരുവന്നൂരിലും കരിമണലിലും സിപിഎം വിശദീകരണം നല്‍കണം. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് . തര്‍ക്ക പരിഹാര ബോര്‍ഡ് വിധി അഴിമതിയുടെ പരിധിയില്‍ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകും’, അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button