Latest NewsIndiaNews

‘ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ’: വൈറൽ വീഡിയോയിൽ അടിയേറ്റ കുട്ടിയുടെ പിതാവ്

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് അടിയേറ്റ കുട്ടിയുടെ പിതാവ്.  അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ ആവർത്തിച്ച് തല്ലിയ ഏഴുവയസ്സുള്ള കുട്ടിയുടെ പിതാവ് നിയമനടപടിക്ക് ഒരുങ്ങുന്നു. സംഭവത്തിൽ വർഗീയത കാണേണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ലെന്ന് പറഞ്ഞ അദ്ദേഹം, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ എന്നും വ്യക്തമാക്കി.

‘എന്റെ മകന് ഏഴു വയസ്സായി. ആഗസ്റ്റ് 24 നാണ് ഈ സംഭവം നടന്നത്. വിദ്യാർത്ഥികളെ ഉപയോഗിച്ച് ആ അധ്യാപിക എന്റെ കുട്ടിയെ വീണ്ടും വീണ്ടും മർദിച്ചു. ചില ജോലികൾക്കായി സ്‌കൂളിൽ പോയ എന്റെ അനന്തരവനാണ് വീഡിയോ എടുത്തത്. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’, അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വിവാദ അധ്യാപിക രംഗത്ത് വന്നിരുന്നു. വർഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിർദേശം നൽകിയതെന്ന തരത്തിലുള്ള പ്രചാരണം അധ്യാപിക തള്ളി. വീഡിയോ എഡിറ്റ് ചെയ്ത് തന്നെ വർഗീയമായി ആക്രമിക്കുകയാണെന്നും, താൻ ഒരു വികലാംഗയാണെന്ന കാര്യം പോലും ആരും പരിഗണിക്കുന്നില്ലെന്നും വിവാദ അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു.

shortlink

Post Your Comments


Back to top button