KeralaLatest NewsNews

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അധിക സമയം അനുവദിക്കും: ആർ ബിന്ദു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മദ്യവിൽപ്പനശാല അടച്ചതിനു ശേഷം കച്ചവടം നടത്തി: കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി.

അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐഎച്ച്ആർഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അന്യഗ്രഹജീവികള്‍ നമ്മുടെ സൗരയൂഥത്തില്‍ ഉണ്ട്, അവര്‍ ഈ ഒരു ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് വെളിപ്പെടുത്തി നാസ

shortlink

Related Articles

Post Your Comments

Related Articles


Back to top button