ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണിലെ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ചോർന്നു. എല്ലാ ജോലികളുടെയും ശമ്പളത്തിന്റെ പൂർണമായ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. നേരത്തെ യുഎസ് ഓഫീസ് ഓഫ് ഫോറിൻ ലേബർ സർട്ടിഫിക്കേഷനിൽ സമർപ്പിച്ച തൊഴിൽ- വിസ അപേക്ഷകളിൽ ശമ്പള ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആമസോണിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആമസോൺ നൽകിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ ജീവനക്കാരുടെ ശമ്പള വിവരങ്ങളും ചോർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആമസോൺ ജീവനക്കാരുടെ ശമ്പള സ്കെയിലും പുറത്തായിരിക്കുന്നത്.
ആമസോണിലെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർമാർക്ക് ഇന്ത്യൻ രൂപ അനുസരിച്ച് പ്രതിവർഷം ഏകദേശം ഒരു കോടി രൂപയോളം ശമ്പളമുണ്ട്. പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർമാരുടെ ശമ്പളം 2.4 കോടി രൂപ വരെയാണ്. ടെക്നിക്കൽ ഓപ്പറേഷൻസ് എൻജിനീയർ, പ്രൊഫഷണൽ സേവനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കും ഒരു കോടി രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കുന്നുണ്ട്. ഗൂഗിളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗൂഗിൾ തങ്ങളുടെ സോഫ്റ്റ്‌വെയർ എൻജിനീയർമാർക്ക് പ്രതിവർഷം 5.90 കോടി രൂപ വരെ ശമ്പളമായി നൽകുന്നുണ്ട്. നിലവിൽ, ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന ടെക് കമ്പനികളിൽ ഒന്നായി ഗൂഗിൾ കണക്കാക്കപ്പെടുന്നു.
Also Read: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാർക്ക് പരിക്ക്
Post Your Comments