മോസ്‌കോ: യെവ്ഗിനി പ്രിഗോഷിന്റെ മരണത്തോടെ നാഥനില്ലാത്ത വാഗ്‌നര്‍ പോരാളികളെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ നീക്കങ്ങളുമായി റഷ്യ. വാഗ്‌നര്‍ കൂലിപ്പട്ടാളത്തിലെ പോരാളികള്‍ റഷ്യന്‍ വിധേയത്വ പ്രസ്താവനയില്‍ നിര്‍ബന്ധമായും ഒപ്പ് വയ്ക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.
Read Also: മൂന്ന് കോടിയിലധികം വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്‌ക്കറ്റുമായി ഒരാൾ പിടിയിൽ
വാഗ്‌നര്‍ പോരാളികള്‍ റഷ്യയോട് വിധേയത്വവും കൂറും വ്യക്തമാക്കുന്ന പ്രസ്താവന സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് പുടിന്‍ പുറപ്പെടുവിച്ചത്.
യുക്രെയ്ന്‍ പോരാട്ടത്തില്‍ റഷ്യയ്ക്കായി അണിനിരക്കുന്ന എല്ലാവരും വിധേയത്വ പ്രസ്താവന സമര്‍പ്പിക്കണമെന്നും ഇവരെല്ലാം റഷ്യന്‍ കമാന്‍ഡര്‍മാരുടെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment