ഉപഭോക്താക്കൾക്ക് യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പിലാണ് (ആക്സിസ് മൊബൈൽ ഡിജിറ്റൽ റുപ്പി) ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഡിജിറ്റൽ റുപ്പി ഉപയോഗിച്ച് ഏത് യുപിഐ മർച്ചന്റ് കോഡിലേക്കും പണം അയക്കാൻ സാധിക്കുന്നതാണ്. ഇതിനോടൊപ്പം ക്യുആർ കോഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ റുപ്പി പണം വാങ്ങലും സാധ്യമാണ്. യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യ മേഖലാ ബാങ്ക് കൂടിയാണ് ആക്സിസ് ബാങ്ക്.
രാജ്യത്ത് ഡിജിറ്റൽ റുപ്പിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. ഇത് ഡിജിറ്റൽ റുപ്പി വിപുലമായി സ്വീകരിക്കപ്പെടാൻ വഴിയൊരുക്കുന്നതാണ്. ‘ഡിജിറ്റൽ റുപ്പി, യുപിഐ ഇന്റർഓപ്പറബിലിറ്റി രംഗത്തെ വിപ്ലവകരമായ നീക്കമാണിത്. ഡിജിറ്റൽ റുപ്പിയുടെ സുരക്ഷയും, വേഗതയും യുപിഐയുടെ ഉപഭോക്തൃ സൗഹാർദ്ദ സവിശേഷതയും സംയോജിപ്പിച്ചാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്’, ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.
Also Read: മൂന്ന് കോടിയിലധികം വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്ക്കറ്റുമായി ഒരാൾ പിടിയിൽ
Post Your Comments