Latest NewsNewsIndia

ട്രെയിനിനുള്ളിൽ പാചക ചെയ്യാൻ ശ്രമം: തമിഴ്‌നാട്ടിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു

55 പേരാണ് അപകടം നടക്കുന്ന സമയത്ത് കോച്ചിൽ ഉണ്ടായിരുന്നത്

മധുര റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് 5 പേർ മരിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോച്ചിൽ തീ പടർന്നത്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഏകദേശം ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 55 പേരാണ് അപകടം നടക്കുന്ന സമയത്ത് കോച്ചിൽ ഉണ്ടായിരുന്നത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പാൻട്രി കാറിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് സ്ലീപ്പർ കോച്ചിലേക്ക് തീ പടരുകയായിരുന്നു. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് സംഭവം. ഭാരത് ഗൗരയാൻ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. അപകടം നടന്നയുടൻ അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. അതേസമയം, ഒരു കോച്ച് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

Also Read: ഗ്രീസിൽ നിന്നും നേരെ ബംഗ്ലൂരുവിലേക്ക്, ചന്ദ്രയാൻ 3 വിജയശില്പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button