Latest NewsNewsBusiness

ഇന്ത്യയിൽ നിന്നും പഞ്ചസാര കടൽ കടക്കില്ല! കയറ്റുമതി നിയന്ത്രണം ഉടൻ

ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുന്നതോടെ ആഗോള വിപണിയിൽ പഞ്ചസാരയ്ക്ക് ഡിമാൻഡ് ഉയരുന്നതാണ്

രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കുറി വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവെടുപ്പിനെ ബാധിച്ചിരുന്നു. കരിമ്പിന്റെ വിളവ് കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നടപടി. ഒക്ടോബർ മുതലാണ് കയറ്റുമതി നിരോധിക്കാൻ സാധ്യത.

കരിമ്പ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മൺസൂൺ മഴ ശരാശരിയെക്കാൾ 50 ശതമാനമാണ് കുറഞ്ഞത്. ഇത് കരിമ്പ് ഉൽപ്പാദനത്തിന് തിരിച്ചടിയായിട്ടുണ്ട്. അതിനാൽ, വരാനിരിക്കുന്ന സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണായി ചുരുങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, ഈ സീസണിൽ ഇതുവരെ 6.1 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ മാത്രമാണ് മില്ലുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

Also Read: ഓണാവധിക്കാലത്തിനായി മൂന്നാര്‍ ഒരുങ്ങുന്നു: നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍

ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുന്നതോടെ ആഗോള വിപണിയിൽ പഞ്ചസാരയ്ക്ക് ഡിമാൻഡ് ഉയരുന്നതാണ്. കൂടാതെ, ആഗോള ഭക്ഷ്യ വിപണിയിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അടുത്തിടെ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button