Latest NewsKeralaNews

ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ: രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയതിനാണ് അദ്ദേഹം പ്രഗ്നാനന്ദക്ക് അഭിനന്ദനം അറിയിച്ചത്.

Read Also: തോൽവി ഉറപ്പാക്കിയോ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ. നോർവീജിയൻ ഇതിഹാസ താരം മാഗ്‌നസ് കാൾസണോട് ആദ്യ രണ്ട് റൗണ്ട് പൊരുതിനിന്ന പ്രഗ്നാനന്ദ ടൈ ബ്രേക്കറിൽ പൊരുതി തോൽക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെലെത്തിയ പ്രഗ്നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ആദ്യമായി ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ മാഗ്നസ് കാൾസണും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

Read Also: അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ വിവസ്ത്രനായി നിൽക്കുകയാണ്: മറുപടി പറഞ്ഞേ മതിയാകൂവെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button