Latest NewsNewsIndiaTechnology

ചന്ദ്രയാൻ-3: ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ ഇനി ചുരുളഴിയും, ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി

ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് വിവരങ്ങൾ ശേഖരിക്കാനാണ് ചന്ദ്രയാൻ-3 പേടകം ലക്ഷ്യമിടുന്നത്

ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ്‌ ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ പുറത്തെത്തി. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് റോവർ പുറത്തെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു എക്സ് പോസ്റ്റ് മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്. ലാൻഡിംഗ് സമയത്ത് ചന്ദ്രനിലെ പ്രതലമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു. ഇത് പൂർണമായും മാറിയ ശേഷമാണ് റോവർ പുറത്തേക്കിറങ്ങിയത്.

വിവരങ്ങൾ ശേഖരിക്കാൻ ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറും റോവറും ചന്ദ്രനിൽ ഉണ്ടാവുക. ഭൂമിയിലെ കണക്ക് പ്രകാരം, 14 ദിവസം മാത്രം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് വിവരങ്ങൾ ശേഖരിക്കാനാണ് ചന്ദ്രയാൻ-3 പേടകം ലക്ഷ്യമിടുന്നത്. ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ ഇതോടെ ചുരുളഴിയുന്നതാണ്. അടുത്ത 14 ദിവസവും റോവർ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ, ലാൻഡറിൽ നിന്നും റോവറിൽ നിന്നും വരുന്ന മുഴുവൻ ഡാറ്റകളും ശാസ്ത്രജ്ഞർ കൃത്യമായി വിശകലനം ചെയ്യാൻ തുടങ്ങുന്നതാണ്.

Also Read: ജെയ്‌കിനായി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

സെക്കൻഡിൽ ഒരു സെന്റീമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ പേടകത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രൻ ചുറ്റുപാടുകൾ മുഴുവനും സ്കാൻ ചെയ്യുന്നതാണ്. 14 ദിവസത്തിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. 14 ദിവസങ്ങൾക്ക് ശേഷം ചന്ദ്രന്റെ പ്രതലം തണുത്തുറയുന്നതിനാൽ റോവർ പ്രവർത്തനരഹിതമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button