ജമ്മുകാശ്മീരിൽ ട്രക്കിംഗിന് എത്തിയ സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. 10,000 അടി ഉയരത്തിൽ കുടുങ്ങിക്കിടന്ന ട്രക്കിംഗ് സംഘത്തിനാണ് ഇന്ത്യൻ സൈന്യം രക്ഷകരായി മാറിയത്. ഗാന്ദർബാർ ജില്ലയാണ് സംഭവം. നന്ദ്കോൾ തടാകത്തിന് സമീപം ട്രക്കിംഗിനായി വന്ന സംഘമാണ് പ്രദേശത്തെ ഉയർന്ന മേഖലയിൽ അകപ്പെട്ടത്. തുടർന്ന് സംഘത്തിൽ ഉള്ളവർ തന്നെ അപകടത്തിൽപ്പെട്ട വിവരം സൈന്യത്തെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ സൈനികർ സംഭവസ്ഥലത്ത് എത്തുകയും, സംഘത്തെ രക്ഷിക്കുകയുമായിരുന്നു. സഞ്ചാരികളിൽ ഒരാൾക്ക് ശ്വാസതടസം നേരിട്ടതിനാൽ, അടിയന്തര സഹായം സംഭവസ്ഥലത്ത് വെച്ച് തന്നെ നൽകിയതായി സൈനികർ അറിയിച്ചു. കൂടാതെ, മുഴുവൻ സഞ്ചാരികളെയും പ്രാഥമിക വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനായി സമീപത്തുള്ള കംഗൻ ട്രോമ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: സിപിഎം നേതാവ് എസി മൊയ്തീൻ നടത്തിയത് 29 കോടിയുടെ കൊള്ള: ആരോപണവുമായി അനിൽ അക്കര
Post Your Comments