Latest NewsNewsIndia

‘ശാസ്ത്ര തത്ത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്’ – ശ്രദ്ധേയമായി ISRO ചെയർമാൻ എസ് സോമനാഥിന്റെ മുൻ വാക്കുകൾ

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ഇന്ത്യ തങ്ങളുടെ ചന്ദ്രയാൻ 3 നെ ഇറക്കിയത്. ദൗത്യം പൂർത്തിയാക്കിയതും ലോകരാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുകയാണ്. ഇന്ത്യ ഇന്ന് ചന്ദ്രനില്‍ ചരിത്രമെഴുതിയപ്പോള്‍ ഐഎസ്ആർഒയുടെ അമരത്ത് ഉള്ളത് മലയാളി ആണ്. രാജ്യം ചരിത്രം സൃഷ്ടിച്ചതിന്റെ അഭിമാനവും സന്തോഷവും ISRO ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പഴയൊരു വീഡിയോ ശ്രദ്ധേയമാകുന്നു. ശാസ്ത്ര തത്ത്വങ്ങൾ വേദങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയുന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ശ്രീഹരിക്കോട്ടയിൽ ISRO യുടെ PSLV-C55/TeLEOS-2 വിജയകരമായി വിക്ഷേപിച്ചതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീജഗണിതം, വർഗ്ഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം പോലും ആദ്യമായി വേദങ്ങളിൽ നിന്നാണ് കണ്ടെത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ തത്വങ്ങളൊക്കെ അറബി രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ചു, പിന്നീട് പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടുവെന്നും എസ് സോമനാഥ് പറഞ്ഞു.

അക്കാലത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന ഭാഷയായ സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നു എന്നതാണ് പ്രശ്നം. ഇത് കേൾക്കുകയും ഹൃദയം കൊണ്ട് പഠിക്കുകയും ചെയ്തു, അങ്ങനെയാണ് ഭാഷ നിലനിന്നത്. പിന്നീടാണ് ആളുകൾ സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയതെന്നും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷൻ ചെയർമാനുമായ സോമനാഥ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button