Latest NewsKeralaNews

ഓണം ബംമ്പർ എന്ന പേരിൽ വന്ന ആ കൂപ്പൺ നിങ്ങൾ ഷെയർ ചെയ്തിരുന്നോ? എങ്കിൽ പണി കിട്ടും!

കോഴിക്കോട്: വിദേശമദ്യം സമ്മാനമായ നൽകുന്ന കൂപ്പൺ അടിച്ചിറക്കിയയാൾ എക്സൈസ് പിടിയിൽ. ഓണം ബംമ്പർ എന്ന പേരിലായിരുന്നു കൂപ്പൺ അടിച്ചിറക്കിയത്. ഓണസമ്മാനമായി വിദേശമദ്യം നൽകുന്ന കൂപ്പണുകൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. പലരും തമാശക്കാണെങ്കിൽ പോലും ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. കൂപ്പൺ പ്രിന്റ് ചെയ്ത ആൾക്കൊപ്പം അത് ഷെയർ ചെയ്തവരും പിടിയിലാകുമെന്നാണ് റിപ്പോർട്ട്.

ബേപ്പൂർ ഇട്ടിച്ചിപ്പറമ്പ് കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തിനെ(36) യാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷിംജിത്ത് ഇറക്കിയ കൂപ്പണിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരം കൂപ്പണുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. തുടർന്നാണ് നടപടി.

ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാൻഡ് മദ്യം നൽകുമെന്നാണ് കൂപ്പണിൽ അടിച്ചിരുന്നത്. തിരുവോണം ബമ്പർ എന്ന പേരിലായിരുന്നു കൂപ്പൺ. നറുക്കെടുപ്പ് സ്ഥലവും തീയതിയും രേഖപ്പെടുത്തിയ ആയിരം കൂപ്പണുകളാണ് ഇയാൾ പുറത്തിറക്കിയിരുന്നത്. അതിൽ 700 വിൽപ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വിൽപ്പന നടത്തിയതിന്റെ കൗണ്ടർഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button