ഈ വർഷത്തെ സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 8.30-ന് തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്. ഇത്തവണ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും മാത്രമായി ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 24 മുതൽ 27 വരെയാണ് എല്ലാ ജില്ലകളിലും ഓണക്കിറ്റ് വിതരണം നടക്കുന്നത്. ഗുണഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ഓണക്കിറ്റ് കൈപ്പറ്റാവുന്നതാണ്. 5,87,691 എ.എ.വൈ കാർഡുകൾക്കും, 20,000 പേർ ഉൾപ്പെടുന്ന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുകയുള്ളൂ. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം കുറഞ്ഞ ആളുകളിലേക്ക് മാത്രമായി സർക്കാർ പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒരു കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു.
Also Read: പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കാന്‍ കെഎസ്ആർടിസി: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി
Post Your Comments