ഇ-മാലിന്യ പുനരുൽപ്പാദന മേഖലയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. ഈ മേഖലയിൽ 2000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക. ഇതിന് പുറമേ, ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനും തീരുമാനമായിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്കായാണ് പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നത്.
രാജ്യത്ത് ഇ-മാലിന്യം വലിയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ, ചെമ്പ്, ഇ-മാലിന്യം എന്നിവ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകളുടെ അഭാവം ഉണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ഹിൻഡാൽകോയുടെ പുതിയ പദ്ധതി. അതേസമയം, ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്കായി റെയിൽവേയുമായും, പാസഞ്ചർ കോച്ച് നിർമ്മാണ സംവിധാനവുമായും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ധാരണയിലായിട്ടുണ്ട്. ചരക്ക് ഗതാഗത ശേഷി ഇരട്ടിയാക്കുന്നതിനോടൊപ്പം, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തിന് ഹിൻഡാൽകോ ഊർജ്ജം പകരുന്നതാണ്.
Also Read: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി: മാതാവിന് പിഴയും തടവും ശിക്ഷ
Post Your Comments