വാസ്തവത്തില്‍, ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാവരും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ധാരാളം വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പക്ഷേ, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാന്‍ പാടില്ല. വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍ മിതമായി വെള്ളം കുടിക്കണമെന്നാണ് പറയുന്നത്.
രാത്രിയില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നത് സത്യം തന്നെ. പക്ഷേ, ഇതിനായി, നിങ്ങള്‍ വെള്ളം കുടിക്കേണ്ട സമയം വളരെ പ്രധാനമാണ്. അത്താഴത്തിന് അര മണിക്കൂര്‍ കഴിഞ്ഞോ ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
Post Your Comments