കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തൻപാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണം നടന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം വാദം.
അമിക്കസ് ക്യൂറിയും കേസിൽ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തൽ.
ശാന്തൻപാറയിലെ നിർമാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും പാടില്ലെന്നും നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് കെട്ടിട നമ്പറോ ഒക്യുപൻസി സർട്ടിഫിക്കറ്റോ നൽകരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം പലയിടങ്ങളിൽനിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിർമാണം പൂർത്തീകരിക്കുകയായിരുന്നു.
Post Your Comments