ആരോഗ്യമുള്ള ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയം. എന്നാൽ, സോഡിയം അമിതമായാല്‍ ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകള്‍ക്ക് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോര്‍ട്ട് പ്രകാരം സോഡിയത്തിന്റെ അമിതമായ ഉപയോഗമാണ് ആഗോളതലത്തില്‍ മരണത്തിനും രോഗങ്ങള്‍ക്കുമുള്ള പ്രധാനകാരണം.
സോഡിയം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഉപ്പ്. അതിനാൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മര്‍ദം കൂട്ടുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസസേനയുള്ള ഉള്ള സോഡിയം ഉപയോഗം 2,300 മിഗ്രാമില്‍ കുറവോ അല്ലെങ്കില്‍ ഒരു ടീ സ്പൂണോ ആയി ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
read also: ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, അത് തെളിയിച്ചു കൊടുക്കുന്ന വേദിയാണ് ഇത് : നടി അനുശ്രീ
ഉപ്പ് കുറയ്ക്കാനുള്ള ചില വഴികള്‍
സോഡിയം കൂടുതലടങ്ങിയ പാക്കേജേഡ് ഫുഡും പ്രീകുക്ക് ചെയ്ത ഭക്ഷണങ്ങളും സാലഡ് ഡ്രസിങ്ങ്, കെച്ചപ്പ് എന്നിവയും ഒഴിവാക്കാം.
ഊണ്‍ മേശയില്‍ നിന്ന് ഉപ്പും ഉപ്പ് കൂടുതലടങ്ങിയ സോസുകളും ഒഴിവാക്കുകയും പാചകം ചെയ്യുമ്പോള്‍ ഉപ്പിനു പകരം രുചി കൂട്ടാൻ സുഗന്ധവ്യഞ്ജനങ്ങള്‍, വെളുത്തുള്ളി മുതലായവ ചേര്‍ക്കുകയും ചെയ്യാം.
ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ക്രാക്കേഴ്സ്, ബര്‍ഗര്‍, പിസ തുടങ്ങിയ ഉപ്പുകൂടിയ സ്നാക്ക്സുകൾക്ക് പകരം ഫ്രഷ് പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്.
Post Your Comments