ഉള്ളിത്തൊലി പോലെ എന്നൊരു ചൊല്ലു തന്നെയുണ്ട്. എപ്പോഴും ഉള്ളിത്തൊലിയുടെ സ്ഥാനം നമ്മുടെ വേസ്റ്റ് പാത്രത്തിലാണ്. ഉള്ളിത്തൊലി മാത്രമല്ല, അതിന്റെ വേരുകളും തണ്ടുകളും നമ്മള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇതിന് നമ്മുടെ ആരോഗ്യപാലനത്തില്‍ പ്രധാന പങ്കുണ്ട് .
സൗന്ദര്യ-ആരോഗ്യസംരക്ഷണത്തിന് ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. മുടി പോയി കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ളി പരിഹാരം തന്നെയാണ്. എന്നാല്‍, ഉള്ളി മാത്രമല്ല ഉള്ളിത്തൊലിയും നമുക്ക് നല്ലതാണ്.
വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്‍. ശരീര താപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളിയേക്കാള്‍ ഉള്ളിത്തോലിനാണ് ഈ ഗുണങ്ങള്‍ ഉള്ളത്.
ഉള്ളിത്തൊലി കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കോളന്‍ ക്യാന്‍സര്‍, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉള്ളിത്തൊലിയിലുള്ള ഫെനോലിക് ധാതുക്കള്‍ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും നല്ലതാണ്. ഉള്ളിയുടെ ഏറ്റവും പുറത്തുള്ള പാളിയില്‍ പ്രായത്തെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്.
Post Your Comments