KeralaLatest NewsNews

തുവ്വൂർ കൊലപാതകം: വീട്ടുടമ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍ 

മലപ്പുറം: മലപ്പുറം തുവ്വൂർ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്.

തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന.

വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പൊലീസിനോട് പറഞ്ഞത്. മൃതദേഹം സുജിതയുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button